ഹോട്ടൽ മുറിയിൽ നിന്നും അന്ന് റിമ കല്ലിങ്കൽ ആരോടും പറയാതെ മുങ്ങി സിനിമയ്ക്ക് പുറത്ത് നിന്ന് റിമക്ക് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം..!!

മലയാളത്തിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. ഒട്ടനവധി സിനിമകളിൽ നായികയായി എത്തിയ താരം

0

മലയാളത്തിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. ഒട്ടനവധി സിനിമകളിൽ നായികയായി എത്തിയ താരം സംവിധായകൻ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്. അതിനു പിന്നാലെ പല വിവാദങ്ങളിലും റിമ പെട്ടിട്ടുണ്ട് സംഗീത നിശയുമായി ബന്ധപ്പെട്ട് ഭർത്താവ് ആഷിക് അബുവും റിമയും പണം തട്ടിയതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകൻ സിബി മലയിൽ റീമയെ കുറിച്ച് പറഞ്ഞവാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.


ഉന്നം എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സിബി മലയിൽ. തന്റെ സംവിധാന ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. ഷൂട്ടിംഗ് സൈറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും ഒരു വാക്കു പറയാതെ പോകുമായിരുന്നു. ഞങ്ങൾ ഷൂട്ടിങ്ങിന് വിളിക്കാൻ ഹോട്ടൽ മുറിയിൽ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവർ അറിയുന്നത്.

ഞാൻ അന്നുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ തന്നോട് ചെയ്തിട്ടില്ല. സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞാൽ പിന്നെ സിനിമയോട് അവർക്ക് താല്പര്യം ഉണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന വലിയ വരുമാനമാണ് ഇങ്ങനെ പോകാൻ അവർക്ക് എപ്പോഴും പ്രേരണയാകുന്നത് പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് അവർക്ക് ഇത്തരം അവസരങ്ങൾ വന്നതെന്ന് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നില്ലെന്നും സിബി മലയിൽ പറയുന്നു.

You might also like