എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി : റിമി ടോമി.

0

 

 

 

 

 

 

മലയാളികളുടെ പ്രിയ താരം റിമി ടോമിയെ കുട്ടികാലത്ത് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി. അച്ഛന്റെ സുഹൃത്ത് കണ്ടതിനാലാണ് അന്ന് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.

 

 

 

 

വേദിയില്‍ ഒരു മത്സരാര്‍ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവം പങ്കുവച്ചത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറിയ പ്രായത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. തമാശരൂപേണയായിരിന്നു റിമിയുടെ വാക്കുകള്‍. എന്നെ പണ്ട് പിടിച്ചുകൊണ്ട് പോയിട്ടുണ്ട് , വീട്ടുകാരുടെ കഷ്ടകാലത്തിന് തിരിച്ചുകൊണ്ടെത്തിച്ചു, പിന്നെ പ്രേക്ഷകരായ നിങ്ങളുടെ ഒക്കെ വിധി എന്ന് പറയാം എന്ന് പറഞ്ഞുകൊണ്ടാണ് റിമി അക്കഥ വെളിപ്പെടുത്തിയത്,

 

 

റിമിയുടെ വാക്കുകള്‍: ‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായിരുന്നു അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ ചാക്കില്‍ക്കെട്ടി കൊണ്ടു പോകാന്‍ തുടങ്ങുകയായിരുന്നു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. റിമി പറയുന്നു.

You might also like