വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് അജിത് ആരാധകര്‍; ട്വിറ്ററില്‍ പോര് !!

0

 

 

തമിഴ് താരം തല അജിത്ത് കുമാറിന്റെ ആരാധകരുടെ അതിരുകടന്ന വിജയ് വിരോധം ട്വിറ്ററിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. RipVIJAY, #RIPActorVijay എന്നിങ്ങനെയുള്ള ഹാഷ് ടാഗ് ക്യാമ്പയിനുകൾക്ക് തുടക്കമിട്ടുകൊണ്ട് അജിത് ആരാധകർ വിജയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തി.ഇത് ദേശീയ തലത്തില്‍ തന്നെ ട്രെന്റിംഗ് ആവുകയും ചെയ്തു. ഇളയദളപതി വിജയ് മരണപ്പെട്ടു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ കാട്ടുതീപോലെ പടർന്നു പിടിച്ചു.

 

 

ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

 

 

 

തല-ദളപതി ആരാധകര്‍ തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ടു താരങ്ങളുടെയും പുതു ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

 

 

You might also like