
സംഗീത സംവിധായകന് എസ്.ബാലകൃഷ്ണന് അന്തരിച്ചു.
പ്രസിദ്ധ സംഗീത സംവിധായകന് എസ്.ബാലകൃഷ്ണന് (69) അന്തരിച്ചു. ഒരു വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, ഗോഡ് ഫാദർ , കിലുക്കാംപെട്ടി, മഴവില്‍കൂടാരം, നക്ഷത്ര കൂടാരം , ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് ബാലകൃഷ്ണന് ഗാനങ്ങള്‍ ഒരുക്കിയ ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെ ഗാനങ്ങളും സിനിമകളും സൂപ്പർ ഹിറ്റായിരുന്നു.
പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയയായ ബാലകൃഷ്ണന് പഠനശേഷമാണ് സിനിമയില്‍ അവസരം തേടി ചെന്നൈയിലേയ്ക്ക് മാറിയത്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്ന് വെസ്റ്റേണ്‍ ഗിറ്റാറില്‍ മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഗുണ സിങ്, രാജന്-നാഗേന്ദ്ര എന്നിവരുടെ സഹായി ആയിട്ടായിരുന്നു തുടക്കം. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വെസ്റ്റേണ്‍ ഗിറ്റാര്‍ വായിച്ചിട്ടുണ്ട്. ഫാസിലിന്റെ ശുപാര്‍ശ പ്രകാരമാണ് സിദ്ധിഖ് ലാലിന്റെ അടുക്കലെത്തുന്നത്.