സച്ചിനും കൂട്ടരും ജൂലൈ 12നു ബിഗ് സ്ക്രീൻ ക്രീസിൽ ഇറങ്ങും …

0

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

 

ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, അപ്പനി ശരത്ത്, അന്ന രേഷ്മ രാജൻ, ധർമ്മജൻ, പിഷാരടി, രഞ്ജി പണിക്കർ, ജൂബി നൈനാൻ, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറോടുള്ള കടുത്ത ആരാധന മൂലം സ്വന്തം മകന് സച്ചിൻ എന്ന് പേരിടുന്നതും പിന്നീട് അച്ഛനെ പോലെ തന്നെ ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്ന മകന്റെ ജീവിതവും പ്രണയവുമെല്ലാമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.

 

 

You might also like