സന്തോഷ് നായര്‍ ചിത്രം “സച്ചിന്‍” ; യുഎഇ , ജിസിസി റിലീസ് ജൂലൈ 25..

0

 

 

 

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സച്ചിന്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ യുഎഇ & ജിസിസി റിലീസ് ജൂലൈ 25ന്  നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

 

 

 

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എസ് എല്‍ പുരം ജയസുര്യയാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ജൂലൈ 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

 

 

 

 

ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്ന രാജൻ ആണ്.

 

ചിരിയുടെ വെടിക്കെട്ടിന് സിക്‌സർ അടിച്ച “സച്ചിൻ”. റിവ്യൂ വായിക്കാം.

 

ഷാൻ റഹ്‌മാൻ ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. നീൽ ഡികുന്ന ഒരുക്കിയ ദൃശ്യങ്ങളും രഞ്ജൻ അബ്രഹാം നിർവഹിച്ച എഡിറ്റിംഗും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. വളരെയധികം ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ രസകരമായ ഒരു ക്ലീൻ എന്റർറ്റെയിനെർ ആയാണ് സച്ചിൻ ഒരുക്കിയിരിക്കുന്നത്.

 

You might also like