സച്ചിനും കൂട്ടരും നാളെ കളിക്കളത്തിലേക്ക്..

0

 

സച്ചിന്റെയും കൂട്ടരുടെയും കളി കാണാന്‍ ഇനി വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. “സച്ചിൻ” വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19നു പ്രദര്ശനത്തിന് എത്തുന്ന ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

സച്ചിന്‍ ആരാധകനായ പിതാവ് ആ പേര് മകന് നല്‍കുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ .അപ്പനി ശരത് , ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, മാല പാർവതി, രശ്മി ബോബൻ എന്നിവരാണ് മറ്റു താരങ്ങള്‍. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്.

 

 

എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

 

You might also like