ശബരിമലയും സച്ചിനും തമ്മിലെന്ത് ??

0

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി . സിനിമകളുടെ ട്രെയിലറും ടീസറും ഇറക്കുന്നത് ഇപ്പോൾ ഒരു ട്രെന്റായി നിൽക്കുന്ന അവസ്ഥയാണ്. സമകാലിക വിഷയങ്ങൾ സിനിമയിൽ കയറിവരുന്നത് ചിലപ്പോൾ അറിയാതെയും മറ്റു ചിലപ്പോൾ അറിഞ്ഞു കൊണ്ടുമായിരിക്കും.

SACHIN – Teaser Ft. Dhyan Sreenivasan, Anna Reshma Raja

The wait is over!Here's the Teaser of " Sachin – The Movie "Watch & Share your Valuable comments :)#Sachin #SachinMalayalamMovie#DhyanSreenivasan #AjuVarghese #RameshPisharody #HareeshKanaran #JubyNinan #AnnaRajan #SanthoshNair

Posted by M Today on Wednesday, November 14, 2018

സംവിധായകൻ സന്തോഷ് നായർ ഒരുക്കുന്ന ‘സച്ചിൻ’ എന്ന ചിത്രത്തിന്റെ ടീസറും അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട രീതിയിലാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നിരിക്കുന്നത്. തത്വമസി എന്ന ശബരീശ്വര സന്നിധിയിൽ ആലേഖനം ചെയ്യപ്പെട്ട വാക്കിനെ നാട്ടിൻ പുറത്തെ ചെറുപ്പക്കാർ അർത്ഥമറിയാതെ ആവാക്കിനെ കോമഡിക്കായി ഉപയോഗിച്ചിരിക്കുകയാണ് ചിത്രത്തിൽ.


ഇത് ശബരിമല വിഷയുമായി ആരെങ്കിലും കണക്റ്റ് ചെയ്ത് തമാശ രൂപത്തിൽ ഉപയോഗിക്കുന്നതിൽ അയ്യപ്പഭക്തർ എങ്ങനെ എടുക്കുമെന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു. തത്വമസി എന്ന വാക്കിലെ തത്വ ലോപിച്ച് മെസ്സി എന്നും അസ്സിയെന്നുമൊക്കെയായിട്ടാണ് കഥാപാത്രങ്ങൾ സംഭാഷണത്തിൽ ഉപയോഗിക്കുന്നത്. ധ്വാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഉള്ളത് . അജു വർഗീസ് ,അപ്പാനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു , അന്ന രാജൻ , മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ.


ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

You might also like