പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ് ജന്മങ്ങൾ ..പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം ഇവർക്ക് എല്ലാം കുഴപ്പമാണ് – സാധിക.

തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് അശ്‌ളീല കമന്റ് പോസ്റ്റ് ചെയ്തയാളുടെ പേര് സഹിതം വെളിപ്പെടുത്തിയാണ് ഇപ്പോൾ പ്രതികരണം.

പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ് ജന്മങ്ങൾ ..പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം ഇവർക്ക് എല്ലാം കുഴപ്പമാണ് – സാധിക.

0

‘‘പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പമാണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നല്ല നട്ടെല്ലുള്ള അസ്സൽ ആൺകുട്ടികൾ ഉണ്ട് നമ്മുടെ ഈ നാട്ടിൽ… അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ ഒരു കുഴപ്പം അല്ല. വികാരം മനുഷ്യസഹചമായ ഒന്നാണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം മാത്രം ആണ്.’’ പെണ്‍കുട്ടികള്‍ കാല് കാണിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ അപമാനിച്ച യുവാവിനെ തുറന്നു കാട്ടി നടി സാധികാ വേണുഗോപാല്‍ രംഗത്ത്.

തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് അശ്‌ളീല കമന്റ് പോസ്റ്റ് ചെയ്തയാളുടെ പേര് സഹിതം വെളിപ്പെടുത്തിയാണ് ഇപ്പോൾ പ്രതികരണം. പെണ്ണ് എന്ന വാക്കിന്‌ കാമമെന്ന അർത്ഥം മാത്രം അറിയാവുന്ന പാഴ്ജന്മങ്ങൾ. ഇതുപോലത്തെ കുറച്ചുപേർ മതി മുഴുവൻ ആണിന്റെയും വില കളയാൻ എന്നും പറയുന്നു.


ഞാൻ എന്താവണം എന്നത് ഞാൻ തന്നെ തീരുമാനിക്കണം. ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ അല്ലെ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാനും കഴിയില്ല.

പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗമായാലും സസ്യം ആയാലും അത് പ്രകൃതി നിയമം തന്നെയാണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത് നടി പറഞ്ഞു.

You might also like