‘നല്ല കലാകാരന്മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല’ – സാധിക വേണുഗോപാല്‍

0

 

 

 

 

 

 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്.അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി നടി തന്നെ രംഗത്തുവന്നിരുന്നു.

 

 

 

 

 

 

 

 

 

സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ സെക്‌സ് റാക്കറ്റുകകളില്‍ ചെന്ന് അകപ്പെടരുതെന്ന് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 

 

 

 

 

 

തനിക്ക് നേരയുള്ള വിമര്‍ശനങ്ങളടക്കം സമൂഹത്തിലെ പ്രശ്‌നങ്ങളിലടക്കം ഇടപെടലുകള്‍ നടത്താറുള്ള നടിയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെയും ആല്‍ബങ്ങളുടെയും പേരുപറഞ്ഞുനടക്കുന്ന സെക്സ് റാക്കറ്റുകളില്‍ പെണ്‍കുട്ടികള്‍ ചെന്ന് വീഴരുതെന്നാണ് നടി അറിയിച്ചിരിക്കുന്നത്.നല്ല കലാകാരന്മാര്‍ ഒരിക്കലും കലയ്ക്കുവേണ്ടി പെണ്ണിനെ ഭോഗിക്കില്ല. അതു തിരിച്ചറിഞ്ഞ് അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കയാണ് വേണ്ടത്. സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫേസ്‌ബുക്കില്‍ കുറിച്ചു.

 

 

 

 

 

 

 

 

 

സാധികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക… ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.

എന്ന് സ്‌നേഹത്തോടെ
ഒരു സഹോദരി
സാധിക.

 

 

 

 

 

 

 

You might also like