അവരെ പിരിഞ്ഞ് ജീവിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം കഴിക്കാന്‍ താനില്ല; സായ് പല്ലവിയുടെ വാക്കുകൾ…..

0

Image result for sai pallavi about marriage

 

 

 

പ്രേമം എന്ന ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി കേരളക്കരയും തമിഴകവും കടന്ന്‌ പേരും പ്രശസ്തിയും നേടി.ഹിറ്റ് ചിത്രങ്ങളുടെ തോഴിയായ സായ് പല്ലവിയുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ദക്ഷിണേന്ത്യയിലെ യുവനായകന്‍മാരെല്ലാരും.

 

 

 

 

 

Image result for sai pallavi about marriage

 

 

 

ഇപ്പോള്‍ വിവാഹ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കുകയാണ് താരം സായ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിരിക്കുന്നത്. മാരി 2 വിന്റെ വമ്ബന്‍ വിജയത്തിനു ശേഷം സായിയെ കുറിച്ച്‌ നിരവധി ഗോസിപ്പുകളാണ് നിറയുന്നത്.

 

 

 

 

 

 

Related image

 

 

 

 

 

സായ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്നത് വെറും വ്യാജവാര്‍ത്തയാണെന്നും തനിക്ക് കല്ല്യാണമേ കഴിക്കാന്‍ ആഗ്രഹമില്ലെന്നും നടി വെളിപ്പെടുത്തി.

 

 

 

 

 

Related image

 

 

 

 

എന്നും അച്ഛനും അമ്മയ്ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും സായ് പല്ലവി വ്യക്തമാക്കി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. നൃത്ത ചുവടുകള്‍ കൊണ്ടും മറ്റും ഇടംനെഞ്ചില്‍ ഇപ്പോഴും സായ് പല്ലവിയെ കൊണ്ടു നടക്കുന്നവരുണ്ട്. ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്തകളോട് മുഴുനീളെ പരക്കുന്നത്.

You might also like