
സായി പല്ലവിയുടെ പുതിയ ചിത്രം ബോക്സ് ഓഫീസിൽ തകർന്നു; പ്രതിഫലം വേണ്ടെന്ന് നടി !!!
മലയാള സിനിമയിലേക്ക് അൽഫോൻസ് പുത്രൻ സമ്മാനിച്ച നടിയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മലയാളത്തിന്റെ സ്വന്തം മലര് സായി പല്ലവിയാണ്. മലയാളവും തെലുങ്കും കടന്ന് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ച സായി പല്ലവി പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഫിദ, എംസിയെ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ സായി പല്ലവി ഭാഗ്യ നായികയായി കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത പടി പടി ലേചു മനസു എന്ന ചിത്രത്തിലൂടെ ആ പേര് നഷ്ടപ്പെട്ടു.
ശര്‍വാനന്ദും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായ പടി പടി ലേചു മനസു പരാജയപ്പെട്ടതോടെ നിര്‍മാതാവിന് പത്ത് കോടിയോളം രൂപ നഷ്ടം സംഭവിയ്ക്കുകയും ചെയ്തു. ഈ നഷ്ടത്തിന് നിര്‍മാതാവിന് ആരോടും പരാതിയില്ല.എന്നാല്‍ സായി പല്ലവിയ്ക്ക് ഈ പരാജയം വലിയ വേദനയാണ് ഉണ്ടാക്കിയത്. പല്ലവിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് പടി പടി ലേചു മനസ്സു.
നാല്പത് ലക്ഷം രൂപയ്ക്കാണ് പടി പടി ലേചു മനസ്സു എന്ന ചിത്രം സായി പല്ലവി കരാറ് ചെയ്തത്. പ്രതിഫലത്തിന്റെ ബാക്കി തുക നല്കാന് നിര്‍മാതാവ് സായി പല്ലവിയുടെ വീട്ടിലെത്തിയപ്പോള്‍ നടി പ്രതിഫലം തിരസ്കരിച്ചു.എത്ര നിര്‍ബന്ധിച്ചിട്ടും സായി പല്ലവി പ്രതിഫലത്തിന്റെ ബാക്കി വാങ്ങിയില്ല. നിര്‍മാതാവ് പല്ലവിയുടെ അച്ഛനെയും അമ്മയെയും നിര്‍ബന്ധിച്ചെങ്കിലും അവരും വഴങ്ങിയില്ല .പടി പടി ലേചു മനസ്സുവിനൊപ്പം തന്നെയാണ് സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ മാരി 2 ഉം റിലീസായത്. ധനുഷ് നായകനായ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.