
2 കോടി തരാമെന്ന് പറഞ്ഞാലും അക്കാര്യം ചെയ്യില്ല !!! സായി പല്ലവി.
സിനിമയില്‍ അഭിനയിക്കാനോ മോഡലിംഗ് രംഗത്ത് തിളങ്ങാനോ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാവുന്നവരാണ് പൊതുവായിട്ടുള്ളത്. എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി അക്കാര്യത്തില്‍ വ്യത്യസ്തയാണ്. താന്‍ ചെയ്യുന്ന ജോലിയിലോ അഭിനയിക്കുന്ന സിനിമയുടെ കാര്യത്തിലോ ഒരു വിട്ട് വീഴ്ചയ്ക്കും സായി തയ്യാറല്ലെന്നുള്ളതാണ് ശ്രദ്ധേയം.
പരസ്യനിര്മാതാക്കളുടെ കോടികളുടെ വാഗ്ദാനം നിരസിച്ചതിന്റെ പേരിലാണ് സായി പല്ലവി വീണ്ടും ശ്രദ്ധേയയാകുന്നത്. ഒരു പ്രമുഖ ഫെയര്‍നെസ് ക്രീം പരസ്യ ഏജന്‍സിയാണ് അവരുടെ പരസ്യത്തില്‍ അഭിനയിക്കുമോ എന്നു ചോദിച്ച് സായ് പല്ലവിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. അഭിനയിക്കുമെങ്കില്‍ രണ്ടു കോടി രൂപ വരെ പ്രതിഫലം നല്‍കാമെന്നും അവര്‍ പറഞ്ഞു. എങ്കിലും നടി സമ്മതിച്ചില്ലെന്നാണ് വാർത്തകൾ. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.
തന്റെ സിനിമയില്‍ പോലും അമിതമായി മേക്കപ്പ് ഉപയോഗിക്കാന്‍ തയ്യാറാകാത്ത താരം മുഖത്തെ കുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് സിനിമയിലെത്താറുള്ളത്. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തിനു വേണ്ടി തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ല എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.