സായി പല്ലവിയുമായി പ്രണയം, വിവാഹം? ഇതാണ് സത്യം !!!

0

 

Related image

 

 

സായി പല്ലവിയും സംവിധായകന്‍ എ.എല്‍. വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത കുറച്ചുദിവസങ്ങളായി കോളിവുഡില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിജയ്. വാര്‍ത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു. തമിഴ്–തെലുങ്ക് മാധ്യമങ്ങളിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. സായി പല്ലവിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു.

 

 

 

Image result for sai pallavi vijay

 

 

 

ജീവിതത്തിൽ വിവാഹം കഴിക്കില്ലെന്നായിരുന്നു സായി പല്ലവി മുൻപ് നൽകിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞത്. അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും നടി പറയുകയുണ്ടായി.‌‌

 

 

 

Image result for sai pallavi vijay

 

 

മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. വിബ്രി മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് കേന്ദ്ര കഥാപാത്രമാകുന്നത്. സമുദ്രക്കനിയും സായിപല്ലവിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.

You might also like