
മീര ജാസ്മിന്റെ പുറകിൽ കളിച്ച ആ കുട്ടി ഇപ്പോൾ തെന്നിന്ത്യൻ താരറാണി !!!!
പ്രേമമെന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം നൃത്തവും അസാധ്യ മെയ് വഴക്കവും ഏറെ ശ്രദ്ധ നേടി. ഏറ്റവുമൊടുവിൽ ധനുഷനൊപ്പം ചെയ്ത മാരി 2 വിലെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സായി പല്ലവിയുടെ ഒരു പഴയകാല ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മീരാ ജാസ്മിനൊപ്പം ചെറിയ ഒരു രംഗത്തലും പാട്ടുസീനിലും സായി പല്ലവി അഭിനയിച്ചിരുന്നു.
കസ്തൂരി മാന്‍ എന്ന ചിത്രത്തിലെ രംഗമാണിത്. മീരാജാസ്മിന് പഠിക്കുന്ന കോളേജിലെ ഒരാളായി പാട്ടു സീനിലും ചെറിയ ഒരു രംഗത്തിലും വന്നു പോകുന്ന ആളായാണ് താരം ചിത്രത്തിലെത്തിയത്. സത്യത്തില്‍ കണക്ക് പരീക്ഷയില്‍ നിന്നും രക്ഷപെടാനാണ് താന്‍ അന്ന് സിനിമയില്‍ അഭിനയിക്കാന്‍ പൊയതെന്നാണ് താരം പറയുന്നത്.
ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് നടി എത്തിയിരുന്നില്ല. പിന്നീട് അതിരന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തരിച്ചുവന്നിരിക്കുകയാണ് സായി പല്ലവി.