
‘അഡ്ജസ്റ്റ്മെന്റുകള്‍ക്ക് തയ്യാറല്ലെ എന്ന് സഹസംവിധായകൻ’ : വെളിപ്പെടുത്തലുമായി സജിത മഠത്തില്‍.
മലയാള സിനിമയിലെ മാറ്റത്തിന്റെ കാറ്റുമായാണ് വനിതകളുടെ നേത്യത്വത്തിലുള്ള വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പിറവിയെടുക്കുന്നത്. മലയാള സിനിമയില്‍ വിവാദങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ക്കും തുടക്കമായ ഡബ്ല്യൂ.സി.സിയുടെ അമരത്തിരിക്കുന്ന നടി സജിത മഠത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ മോശം അനുഭവം കുറിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ തമിഴ് സിനിമയിലെ സഹ സംവിധായകന്റെ പേരും ഫോണ്‍ നമ്പറും പുറത്ത് വിട്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
വലിയ പിന്തുണയാണ് താരത്തിന്റെ പോസ്റ്റിന് താഴെ ലഭിക്കുന്നത്. പലരും താരം നല്കിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫെന്നാണ് മറുപടി ലഭിച്ചതെന്ന് പറയുന്നു.