96ലെ ജാനു ആകാന്‍ സാമന്ത ? നടി ഗര്‍ഭിണി? കൂടെ ഭാവനയും.. ഇതാണ് സത്യം !!!

0

 

 

 

 

 

 

തെന്നിന്ത്യന്‍ സിനിമ ലോകം നെഞ്ചിലേറ്റിയ 96 സിനിമയുടെ തെലുങ്ക്‌ പതിപ്പില്‍ സാമന്ത നായികയാവും. തമിഴില്‍ തൃഷ അഭിനയിച്ച്‌ തകര്‍ത്ത ജാനുവിന്റെ വേഷത്തിലാണ് താരം എത്തുന്നത്. 96 സംവിധാനം ചെയ്ത സിപ്രേംകുമാര്‍ തന്നെയാണ് തെലുങ്ക്‌ ചിത്രവും ഒരുക്കുന്നത്. റാമായി ഷര്‍വാനന്ദാണ് എത്തുന്നത്.

 

 

 

 

 

samantha

 

 

 

സാമന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുന്നത്. അടുത്തിടെയാണ് താരത്തെക്കുറിച്ച്‌ പ്രചരണം ശക്തമായത്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

 

 

 

Image result for samantha

 

 

 

 

നടന്‍ നാഗചൈതന്യയുമായി വിവാഹം കഴിച്ചതിന് ശേഷം താരം സിനിമ ഉപേക്ഷിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും സാമന്തയ്ക്ക് കൈനിറയെ അവസരങ്ങളാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യാ കൃഷ്ണ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ ഡീലക്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത.

 

 

 

 

Image result for samantha

 

 

 

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 വലിയ വിജയമായിരുന്നു. നഷ്ടപ്രണയമാണ് ചിത്രം പറയുന്നത്. 96ന്റെ കന്നഡ പതിപ്പില്‍ ഭാവനയാണ് നായിക. 99 എന്ന പേരിലാണ് കന്നഡയില്‍ ചിത്രം ഒരുങ്ങുന്നത്.

 

 

 

 

You might also like