ഷോ ഓഫിന് വേണ്ടി ഇങ്ങനെ ചെയ്യരുത് , സമാന്തയ്‌ക്കെതിരെ ആരാധകര്‍ !!

0

 

 

 

 

തെന്നിന്ത്യൻ താരസുന്ദരി സമാന്ത സൗന്ദര്യവും ലുക്കുമെല്ലാം വിവാഹശേഷംവും വേണ്ടവിധത്തിൽ കൊണ്ടുപോകാറുണ്ട്.ഭക്ഷണ ക്രമീകരണവും വര്‍ക്കൗട്ടും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാറുണ്ട്. പുതിയ ചിത്രങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. എന്നാല്‍ പലതും സമാന്തയുടെ ഷോ ഓഫ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും മിക്കപ്പോഴും സാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരം ഒരു ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരിയ്ക്കുകയാണിപ്പോള്‍.

 

 

 

 

പിന്തിരിഞ്ഞു നിന്ന് സാം എക്‌സസൈസ് ചെയ്യുന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായികമാര്‍ പൊതുവേ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യും. അത് ബോധ്യപ്പെടുത്താന്‍ ഇത്തരം അശ്ലീല വേഷം ധരിച്ച് ഷോ ഓഫ് കാണിക്കേണ്ടതില്ലെന്നാണ് വിമര്‍ശനം. തെലുങ്ക് വിവാദ നായിക ശ്രീറെഡ്ഡി സമാന്തയെക്കാള്‍ സുന്ദരിയാണെന്ന് പറഞ്ഞവരുമുണ്ട്.

 

You might also like