
സാമന്തയുടെ സീക്രട്ട് ടാറ്റു വൈറൽ !!!!
തെന്നിന്ത്യൻ താര സുന്ദരി സാമന്തയുടെ സീക്രട്ട് ടാറ്റുവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വിഷയം. ഇൻസ്റാമ്ഗ്രാമിൽ നടി പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ ഏറെ ചർച്ചയാവുന്നു.
ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഇതുവരെ രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റു നടി വെളിപ്പെടുത്തുകയുണ്ടായി.
ഭർത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാൻ തുറന്നുകാണിക്കുന്നു. എന്റെ ഭർത്താവ് ആണ് എന്റെ ലോകം.’–ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.
നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’( യു ആർ മൈൻ ചായ്) എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയുടെ വിളിപ്പേരാണ് ചായ്.