മറ്റൊരു ഫീൽ ഗുഡ് ഹിറ്റ് അടിക്കാൻ സമീർ വരുന്നു..

0

 

പുതുമുഖം ആനന്ദ് റോഷൻ, അനഘാ സജീവ്, ചിഞ്ചു സണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറയ്ക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമീർ’. ബിയോണ്ട് ദി റീൽസ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാസ് പ്രൊഡക്ഷൻസ് ദുബായിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദ്, മാമുക്കോയ, പ്രദീപ് ബാലൻ, വിനോദ് കോവൂർ, വേണു മച്ചാട്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ഇന്ദിര, ഗോപിക, ജിജി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

 

#Sameer Malayalam Movie written and Directed By Rasheed Parakkal. This movie is based on a Novel 'Oru…

Posted by Sunny Wayne on Saturday, May 18, 2019

 

സമീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സണ്ണി വെയ്ൻ ഒഫീഷ്യൽ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തു വിട്ടു. റഷീദ് പാറയ്ക്കൽ എഴുതിയ വരികൾക്ക് സുദീപ് പാലനാട്, ശിവരാമൻ മംഗലശ്ശേരി എന്നിവർ സംഗീതം പകരുന്നു. ഛായാഗ്രഹണം: രൂപേഷ് തിക്കോടി. റഷീദ് പാറയ്ക്കൽ എഴുതിയ ‘ഒരു തക്കാളിക്കാരന്റെ സ്വപ്നങ്ങൾ’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ‘സമീർ’.

You might also like