“സമീർ” – പുതിയ നായകനും നായികയും, ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും.

0

 

പുതുമുഖം ആനന്ദ് റോഷൻ, അനഘാ സജീവ്, ചിഞ്ചു സണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറയ്ക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമീർ’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ നടനും സംവിധായകനുമായ നാദിർഷ പുറത്തിറങ്ങി. നായകൻ ആനന്ദും നായിക അനഘയുമാണ് പോസ്റ്ററിൽ ഉള്ളത് . ചിത്രത്തിലെ ആദ്യ ഗാനം പെരുന്നാൾ ദിനത്തിൽ രാവിലെ 10 മണിക്ക് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

 

പ്രിയ സുഹൃത്തും , എഴുത്തുകാരനുമായ റഷീദ് പാറക്കൽ എഴുതി സംവിധാനം ചെയ്യുന്ന ‘സമീർ’ എന്ന സിനിമക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

Posted by Nadhirshah on Monday, May 27, 2019

 

ബിയോണ്ട് ദി റീൽസ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാസ് പ്രൊഡക്ഷൻസ് ദുബായിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദ്, മാമുക്കോയ, പ്രദീപ് ബാലൻ, വിനോദ് കോവൂർ, വേണു മച്ചാട്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ഇന്ദിര, ഗോപിക, ജിജി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

 

 

റഷീദ് പാറയ്ക്കൽ എഴുതിയ വരികൾക്ക് സുദീപ് പാലനാട്, ശിവരാമൻ മംഗലശ്ശേരി എന്നിവർ സംഗീതം പകരുന്നു. ഛായാഗ്രഹണം: രൂപേഷ് തിക്കോടി. റഷീദ് പാറയ്ക്കൽ എഴുതിയ ‘ഒരു തക്കാളിക്കാരന്റെ സ്വപ്നങ്ങൾ’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ‘സമീർ’.

 

 

You might also like