
മഞ്ഞ കാഞ്ചീപുരം പട്ടുസാരിയണിഞ്ഞ് ദേവതയായി സമീറ: ചിത്രങ്ങൾ കാണാം…..
നടി സമീറ റെഡ്ഡിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ചടങ്ങില്‍ നിറവയറുമായി കടുംമഞ്ഞ നിറമുള്ള കാഞ്ചിപുരം പട്ടുസാരിയണിഞ്ഞാണ് നടിയെത്തിയത്. രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം. ഭര്‍ത്താവ് അക്ഷയ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമാണ് ചിത്രങ്ങള്‍.
2104ലാണ് സമീറ വിവാഹിതയാകുന്നത്. 2015–ൽ ആദ്യത്തെ മകൻ പിറന്നു. സമീറ തന്നെയാണ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ പൊട്ടിച്ചിരികളും ഉള്ളിലെ പുഞ്ചിരിയും മതി എന്നെന്നും സന്തോഷവതിയായി ജീവിക്കാൻ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. സൂര്യ നായകനായെത്തിയ വാരണം ആയിരം എന്ന സിനിമയിലൂടെ മാത്രം തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയാണ് സമീറ.
മൂത്ത മകന് അച്ഛന് കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ട് തന്നെ അധിക്ഷേപിച്ചവര്‍ക്ക് അവര്‍ മറുപടിയും നല്‍കിയിരുന്നു.