
ഞാന്‍ ഗര്‍ഭിണിയാണ്, ഇത് ബിക്കിനിയും: അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സമീറ റെഡ്ഡി !!
നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി സമീറ റെഡ്ഡി. തന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായായാണ് സമീറ റെഡ്ഡി പുതിയ ചിത്രം പങ്കുവച്ചത്. ഗര്‍ഭകാലം ആസ്വദിക്കുന്ന സമീറ ഇതിനു മുന്‍പും തന്റെ വീശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം ശരീരഭാരം കൂടിയ സമീറയെ അധിക്ഷേപിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. അതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ താരം നല്‍കിയിരിക്കുന്നത്.
ഗര്‍ഭിണിയായതിന് ശേഷം ശരീരഭാരം കൂടിയ സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സമീറ കുറിച്ചത് ഇങ്ങനെ:
‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- സമീറ കുറിച്ചു.