തെറ്റുകള്‍ ക്ഷമിക്കണം, ചിത്രം എല്ലാവരും കാണണം; നെഞ്ച് തകര്‍ന്ന് സുഡാനി

0

samuel-robinson

 

 

 

“സുഡാനി ഫ്രം നൈജീരിയ” എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം പങ്കുവച്ചു. ‘ ഒരു കരീബിയന്‍ ഉഡായിപ്പ് ‘ എന്ന തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ടെന്നും നിര്‍മാതാവിനെ സഹായിക്കേണ്ടത് ആവശ്യമാണെന്നുമാണ് അദ്ദേഹം കുറിച്ചത്.

 

 

 

 

https://www.facebook.com/samuelabiolarobinson/posts/964059810456209

 

 

 

 

 

ഒരു കരീബിയൻ ഉഡായിപ്പ്– കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് ഇതെന്ന് പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് അണിയറപ്രവർത്തകർ. വിശ്വാസവും പേട്ടയും തകർത്തോടിയതാണ് ഈ ചിത്രത്തിന് വിനയായത്. ജനുവരി പത്തിനാണ് ഒരു കരീബിയൻ ഉഡായിപ്പ് പുറത്തിറങ്ങുന്നത്. എന്നാൽ രജനി– അജിത് ചിത്രങ്ങളുടെ വരവോടെ തിയറ്റർ കിട്ടാതായി. വളരെ കുറച്ച് തിയറ്ററുകൾ മാത്രമാണ് കിട്ടിയത്.

 

 

 

 

 

 

 

 

 

ജനുവരി പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ ഒരു കരീബിയന്‍ ഉഡായിപ്പ് ആണ് സാമുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ പുതിയ സിനിമ. തമിഴില്‍ നിന്നും പൊങ്കലിന് മുന്നോടിയായി രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും ഈ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. കേരളത്തിലും ഈ സിനിമകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചതോടെ ഒരു കരീബിയന്‍ ഉഡായിപ്പിന് വളരെ കുറഞ്ഞ തിയറ്ററുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു.

 

 

 

 

Image may contain: 1 person, smiling

 

 

 

ഇതിൽ മനംനൊന്താണ് മലയാളികളുടെ സ്വന്തം സുഡാനിയായ സാമുവൽ അബിയോള റോബിൻസൺ വേദനയയോടെ രംഗത്തെത്തിയത്. നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാർത്ത താൻ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഡിസ്ട്രിബ്യൂഷനിൽ ചില പിഴവുകളുണ്ടായിട്ടുണ്ട്. അതെല്ലാം ക്ഷമിക്കണം. പുതുമുഖങ്ങൾ കൂടുതൽ ഉൾപ്പെട്ട സിനിമ കൂടിയാണ്.

 

 

 

 

Related image

 

 

 

അതുകൊണ്ടു തന്നെ ചില തെറ്റുകൾ വന്നിട്ടുണ്ട്. ചിത്രം ഓടിയില്ലെങ്കിൽ നിർമാതാവിനു നഷ്ടം വരും. അദ്ദേഹത്തെ സഹായിക്കണം. പലർക്കും സിനിമ കാണാൻ ആഗ്രഹമുണ്ട്. എന്നാൽ പല തിയറ്ററുകളിലും ചിത്രമില്ല. ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലമാണ് ഇത് സംഭവിച്ചതെന്നും താരം കുറിക്കുന്നു.

 

 

 

You might also like