ആ തടിച്ച ഫോട്ടോ എന്റേതാണോ…? : ആ വണ്ണം കൂടിയ ചിത്രത്തെ കുറിച്ച് സംവൃത.

0

 

 

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ.ചെറിയൊരു ഇടവേളക്ക് ശേഷം മിനിസ്‌ക്രീനിൽ എത്തിയപ്പോൾ നടിയെ ഇരുകൈയ്യും നീട്ടി എല്ലാവരും സ്വീകരിച്ചു. ലാൽ ജോസ് മലയാള സിനിമക്ക് നൽകിയതാണ് ഈ മികച്ച നടിയെ. എല്ലാത്തരം കഥാപത്രങ്ങളും സംവൃതക്ക് നന്നയി ഇണങ്ങാറുണ്ട്. രസികൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ലാൽ ജോസ് സംവൃതയെ പരിചയപ്പെടുത്തിയത്. പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങാൻ സംവൃതയ്ക്ക് കഴിഞ്ഞിരുന്നു.

 

 

 

നീണ്ട ഏഴ് വർഷത്തിനു ശേഷമാണ് പ്രിയനായിക ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. വിവാഹത്തിനു ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കി താരം തന്നെ പറ്റി പ്രചരിച്ച ഒരു സത്യമല്ലാത്ത വാർത്തയെ കുറിച്ച് പറയുകയാണ്. എങ്കിലെ എന്നോട് പറ എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

 

 

വിവാഹ ശേഷം അമിതമായി വണ്ണം വെച്ചു എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഫോട്ടോ ഓക്കെ പുറത്തു വന്നിരുന്നു. ഇത് എങ്ങനെയാണ് വന്നതെന്ന് തനിയ്ക്ക് അറിയില്ല. അതെക്കെ കണ്ടിട്ട് ഇന്നും ആളുകൾ എന്നോട് ചോദിക്കും ഓ മെലിഞ്ഞു പോയല്ലോ എന്ന്. നേരത്തെ എന്തൊരു വണ്ണമായിരുന്നു എന്നൊക്കെ.

 

 

ആ വണ്ണമുളള ചിത്രം എങ്ങനെ പ്രചരിച്ചു എന്നത് തനിയ്ക്ക് അറിയില്ല. അത് തന്റെ ഫോട്ടോ തന്നെയാണ്. എന്നാൽ അത് അങ്ങനേയൊ വന്നതാണ്. പ്രസവം കഴിഞ്ഞിട്ടു പോലും താൻ അധികം വണ്ണം വെച്ചിട്ടില്ലായിരുന്നു. അപ്പോഴും ഇതുപോലെ തന്നെയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല- സംവൃത ചിരിച്ചു കൊണ്ട് പറഞ്ഞു.

You might also like