
ഗ്ലാമറസ് മേക്കോവറിൽ തീവണ്ടിയിലെ നായിക സംയുക്ത.
നടി സംയുക്ത മേനോന്റെ മേക്കോവര്‍ കണ്ട് അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. മോഡേൺ ലുക്കിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെടുന്നത്. അന്യഭാഷ സിനിമകളിലേയ്ക്കുള്ള നടിയുടെ അരങ്ങേറ്റത്തിന്റെ സൂചനയാണ് ചിത്രമെന്നായിരുന്നു പലരുടെയും സംശയം.
2018 ല്‍ പുറത്തിറങ്ങിയ ടോവിനോ ചിത്രം ‘തീവണ്ടി’യിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ താരമാണ് സംയുക്ത മേനോന്.സംയുക്തയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന്റെ കലണ്ടര്‍ ഫോട്ടോഷൂട്ടിനായാണ് താരം ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
സെലിബ്രിറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റായ അമൃത സി.ആര് ആണ് സംയുക്തയുടെ മേക്കൊവര്‍ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.അന്യഭാഷ സിനിമകളിലേയ്ക്കുള്ള നടിയുടെ അരങ്ങേറ്റത്തിന്റെ സൂചനയാണോ ഈ ഫോട്ടോയ്ക്ക് പിന്നിലെന്നാണ് ആരാധകരുടെ സംശയം.