ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ‘ആനന്ദകല്ല്യാണ’ത്തിലൂടെ മലയാളത്തിലേക്ക് വരുന്നു

വിവിധ ഭാഷകളിലായി ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് പെട്ടന്നു തന്നെ തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയില്‍ പാടുന്നു

0

 

വിവിധ ഭാഷകളിലായി ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് പെട്ടന്നു തന്നെ തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയില്‍ പാടുന്നു. സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം ആനന്ദകല്ല്യാണത്തിലൂടെയാണ് മലയാളസിനിമയില്‍ സന മൊയ്തൂട്ടി തുടക്കം കുറിക്കുന്നത്.

പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയുമാണ് ആനന്ദകല്ല്യാണത്തിലെ കേന്ദ്രകഥാപാത്രങ്ങൾ കെ. എസ് ഹരിശങ്കറിന്‍റെ കൂടെയാണ് സന ആദ്യമായി മലയാളത്തിൽ പാടുന്നത്. ഈ ഗാനത്തിന് കെ രാജേഷ്ബാബു സംഗീതവും , നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, നജീബ് അര്‍ഷാദ്, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തിന്റെ ഭാഗമാകുന്നുണ്ട്. ഹൃദയഹാരികളായ ഒരുപിടി നല്ല ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമയെന്നു പറയാം

ഒരു ഫുൾ ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ബാബു പറഞ്ഞു. ആക്ഷനും കോമഡിയുമുള്ള ഈ ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കുന്നതാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതായും സംവിധായകന്‍ പറഞ്ഞു.

സഹോദരി വേഷങ്ങളിൽ നിന്നും നായികയിലേക്ക് – ശാലിൻ സോയ – Gallery

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാന്‍ ചിത്രം നിർമ്മിക്കുന്നു. രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, സംഗീതം – രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ – അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും – രാജേഷ്, മേക്കപ്പ് – പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ – ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ് – മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

You might also like