സാന്ദ്ര തോമസ് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു, കൂടെ ഫ്രൈഡേ ഫിലിംസ് ഇല്ല .

0

നീണ്ട ഇടവേളകൾക്ക് ശേഷം സാന്ദ്ര തോമസ് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു. ടോവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. റൂബി ഫിലിംസ് എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുക എന്നതാണ് അറിയുന്നത്.

 

 

ഫ്രൈഡേ എന്ന ചിത്രത്തിലൂടെയായിരുന്നു സാന്ദ്ര തോമസ് നിർമ്മതാവായി എത്തിയത് നെറ്റിപ്പട്ടം , മിമിക്സ് പരേഡ് , ഓഫാബി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ സാന്ദ്ര വിജയ് ബാബുവിന് ഒപ്പം ഫ്രൈഡേ ഫിലിം ഹൗസിലൂടെ മലയാളത്തിൽ നവസിനിമാ വിപ്ലവം തന്നെയുണ്ടാക്കി. പിന്നീട് വിജയ് ബാബുവുമായി ബിസിനസ്സ് ബന്ധം ഒഴിവാക്കി വിവാഹശേഷം നിർമ്മാണ അഭിനയരംഗത്തു നിന്ന് മാറിനിൽക്കുകയായിരുന്നു.

 

 

 

ആ ഇടവേള മതിയാക്കി അവർ ടൊവീനോ ചിത്രത്തിലൂടെ നിർമ്മാണ രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. സിനുവായിരിക്കും ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുകയെന്നും അറിയുന്നു. ചിത്രം മാർച്ചിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് സൂചന.

 

 

You might also like