നിക്കര്‍ വിട്ടൊരു കളിയില്ലെടാ കുട്ടാ ? കിടിലന്‍ മറുപടിയുമായി സാനിയ അയ്യപ്പൻ !!!

0

 

ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരമാണ് സാനിയ അയ്യപ്പൻ. ക്വീനിനു പിന്നാലെ മഞ്ജു വാര്യരുടെ മകളായി ലൂസിഫറിലും സാനിയയെത്തി. എന്നാലിപ്പോള്‍ സിനിമയിലല്ല, സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാനിറങ്ങിയ ആരാധകന് കിടിലം മറുപടി നല്‍കിയാണ് സാനിയ ശ്രദ്ധേയയായിരിക്കുന്നത്.

 

 

 

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ‌ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയിയൽ സദാചാര കമന്‍റ് ‍ഇട്ട ആള്‍ക്ക് നൽകിയ മറുപടിയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

 

 

 

ഇന്‍സ്റ്റഗ്രാമിൽ മോഡേൺ വേഷം ധരിച്ചു നിൽക്കുന്ന ചിത്രത്തിനു താഴെയായിരുന്നു കമന്‍റ്.
‘നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ’ എന്നായിരുന്നു ചിത്രത്തിനു താഴെ ഇയാളിട്ട കമന്റ്. എന്നാല്‍ തന്റെ വേഷത്തെ പരാമര്‍ശിച്ചുള്ള കമന്റിന്, ‘ഇല്ലെടാ കുട്ടാ’ എന്നായിരുന്നു സാനിയയുടെ മറുപടി.

 

 

 

സാനിയുടെ മറുപടി ലൈക്ക് ചെയ്ത് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

You might also like