‘വീട്ടുകാർ പറയുന്നത് ഞാൻ കേൾക്കില്ല ; എതേലും ചതി കുഴിയിൽ ചെന്ന് ചാടും..’ – സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ആദ്യ സിനിമയിലൂടെ മലയാളത്തിന്റെ ഗ്ലാമർ ക്വീനായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ.

0

ക്വീൻ എന്ന ആദ്യ സിനിമയിലൂടെ മലയാളത്തിന്റെ ഗ്ലാമർ ക്വീനായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ആദ്യ സിനിമതന്നെ ഒരുപാട് ആരാധകരും ട്രോളുകളും സമ്മാനിച്ച താരമാണ് സാനിയ. പക്ഷെ സാനിയയുടെ വസ്ത്രധാരണം പലപ്പോഴും ഒരുപാട് രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. പക്ഷേ അത്തരം കാര്യങ്ങൾക്ക് എതിരെ താരം എപ്പോഴും തിരിച്ചും പ്രതികരിക്കും.


ഇപ്പോഴിതാ സാനിയ അടുത്തിടെ നേരിടേണ്ടി വന്ന സൈബർ അക്രമങ്ങൾക്ക് എതിരെ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. തന്റെ വീട്ടുകാരോട് പലരും പറഞ്ഞിട്ടുണ്ട് നിങ്ങൾ നിങ്ങളുടെ മകളെ വഷളാക്കുകയാണ്, അവൾ പറയുന്നത് എല്ലാം ചെയ്തുകൊടുത്തോ എന്നൊക്കെ. പക്ഷേ സത്യം പറയട്ടെ ഞാൻ വളരെ അനുഗ്രഹം ലഭിച്ച കുട്ടിയാണ്.


പക്ഷെ അവർ അതിനൊന്നും ചെവി കൊടുക്കാതെ, പണ്ട് പറയും പോലെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും . വീട്ടുകാർക്ക് ഞാൻ ഈ സിനിമ ഫീൽഡിൽ വരണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അമ്മയ്ക്ക് ഞാനൊരു വലിയ ഡാൻസർ ആവണമെന്നും എന്റെ അച്ചനു ഞാൻ ഒരു സിനിമാനടിയാവണമെന്നും ആയിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് മോഡേൺ ഡ്രസ്സുകൾ ഇടാൻ ആയിരുന്നു ഭയങ്കര ആഗ്രഹം

ഇങ്ങനെയുള്ള വാക്കുകള്‍ ഇനി പറയരുത് -ഐശ്വര്യ രാജേഷ്.

മോഡേൺ ഡ്രസ്സ്‌ ഇടുമ്പോൾ വൃത്തികേട് ആണെന്ന് പറയാതിരിക്കാനാണ് ഞാൻ എന്റെ വണ്ണം ഇത്രയും കുറച്ചത്. എനിക്കു സ്വന്തം അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ടാൽ മതി, മറ്റുള്ളവർ പറയുന്നത് ഞാൻ കേൾക്കണ്ട കാര്യമില്ലല്ലോ..! ഞാൻ കണ്ണുമടച്ച് ആളുകളെ വിശ്വസിക്കുന്ന ഒരാളാണ്. പക്ഷെ എന്റെ അമ്മ എപ്പോഴും പറയും മോളെ സനു നീ ആൾക്കാരെ പെട്ടന്ന് വിശ്വസിക്കുന്നുവെന്ന്


പക്ഷെ ഞാൻ അത് കേൾക്കില്ല. ഒടുവിൽ കുറച്ചു നാൾ കഴിഞ്ഞ് കരഞ്ഞോണ്ട് ഞാൻ ചെന്ന് പറയും അമ്മേ അമ്മ പറഞ്ഞ പോലെ തന്നെ സംഭവിച്ചു എന്നൊക്കെ. ഒരു പരുത്തിവരെ അമ്മയും അച്ഛനും പറയുന്നത് സത്യമാണ് ഞാൻ അങ്ങനെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അവർ എത്ര തവണ പറഞ്ഞു തന്നാലും സത്യം പറഞ്ഞാൽ ഞാൻ അതൊന്നും ഒരിക്കലും കേൾക്കാറില്ല.ഞാൻ വീണ്ടും എതേലും കുഴിയിൽ ചെന്ന് പെട്ടന്നു തന്നെ ചാടും.. കുറച്ചുകൂടി അവര് പറയുന്നത് കേൾക്കുന്ന ഒരാളാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു അവരുടെ വാക്കുകൾ വിശ്വസിക്കുന്നയാളാണ് ഞാൻ..’ സാനിയ പറഞ്ഞു.

You might also like