‘നല്ല വസ്ത്രം ധരിച്ചൂടെ ” : സാനിയാ അയ്യപ്പന് നേരെ സോഷ്യല്‍ മീഡിയയില്‍ സദാചാര വാദികളുടെ ആക്രമണം.

0

 

 

 

 

 

മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിലെ ‘ചിന്നു ‘ എന്ന കഥാപത്രത്തെ ആരും മറക്കില്ല. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു.ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷകപ്രീതി നേടുകയെന്നത് ചില്ലറകാര്യമല്ല.മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ നായികയാണ് സാനിയ അയ്യപ്പന്‍

 

 

 

 

 

 

സാനിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. സ്വല്‍പം മോഡേണായ സാനിയക്ക് അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്.കഴിഞ്ഞ ദിവസം നടന്ന ഏഷ്യ വിഷന്‍ അവാര്‍ഡ് നൈറ്റിലും സാനിയ തിളങ്ങിയിരുന്നു.പക്ഷെ വേഷം മോഡേണ്‍ ആയതുകൊണ്ട് താരത്തെ പാപ്പരാസികള്‍ വിടാതെപിന്തുടരുകയാണിപ്പോള്‍ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്ക് വെക്കുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയതതിന് പിന്നാലെ താരത്തിനെതിരെയുള്ള അറ്റാക്കും തുടങ്ങി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഏറ്റവും കൂടുതല്‍ അറ്റാക്ക് നടക്കുന്നത്.

 

 

 

 

 

 

 

 

 

അതുമാത്രമല്ല ,ട്രോളുകളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാം സാനിയ ഇയ്യപ്പനെ. സാനിയ അഭിനയിച്ച ക്വീന്‍ പുറത്തിറങ്ങിയ ശേഷം സാനിയയുടെ കഥാപാത്രത്തെ ട്രോളര്‍മാര്‍ ആഘോഷപൂര്‍വം ഏറ്റെടുത്തു.
ഡബ്‌സ്മാഷിലൂടെ യും കീകീ ചലഞ്ചിലൂടെയും സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ സാനിയയുടെ പ്രേതം 2 തിയേറ്ററുകളില്‍ വിജയം കൊയ്യുതിരുന്നു.അടുത്തത് ലൂസിഫറിന്റെ ഭാഗമായാണ് ഈ നടി എത്തുന്നത്.

 

 

 

You might also like