‘എന്റെ ആദ്യ കാമുകൻ ഇപ്പോൾ രജിഷയുടെ കാമുകൻ’ : സാനിയ ഇയ്യപ്പൻ

0

 

 

 

 

 

ക്വീന്‍ എന്ന ഒറ്റചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ അയ്യപ്പന്‍. അതിനു മുന്‍പു തന്നെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പരിചിതയായിരുന്നെങ്കിലും ക്വീനിലെ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് മികച്ച തുടക്കവും മലയാള സിനിമയില്‍ ഇടവും നല്‍കി. ഇപ്പോള്‍ വിജയ പ്രദര്‍ശനം തുടരുന്ന പ്രേതം 2വിലും മികച്ച വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാനിയ. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിനിമയില്‍ സജീവമാകുന്ന സാനിയ തന്റെ പ്രണയത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

 

 

 

 

 

 

 

 

 

ഡി ഫോർ ഡാൻസിലെ മിന്നുന്ന പ്രകടനവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സാനിയ ഇയ്യപ്പൻ . പ്ലസ് വൺ വിദ്യാർത്ഥിനിയായ സാനിയ തന്നെക്കാൾ മുതിർന്ന കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ പ്രണയത്തെപ്പറ്റി മനസ് തുറക്കുകയാണ് സാനിയ.സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് ഒരു സാനിയ പറയുന്നു . തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണെന്നും സാനിയ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു.

 

 

 

 

 

 

 

സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്ക്കൊപ്പം സരജാനോ അഭിനയിച്ച മിന്നി മിന്നി എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.

 

 

 

 

 

 

സാനിയ പങ്കെടുത്ത ഡാന്‍സ് റിയാലിറ്റിഷോയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന നകുല്‍ തമ്ബിയാണ് തന്റെ കാമുകനെന്ന് സാനിയ തുറന്നു പറഞ്ഞു. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വച്ചാണ് സാനിയ നകുലിനെ കാണുന്നത്. ഇതേ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലെത്തുന്നതും. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.

 

 

 

 

You might also like