താൻ 18 വയസ്സ് പൂർത്തിയായ പെണ്കുട്ടിയാണ്, ഞാൻ ഇറുകിയ ഡ്രെസും ലെഗ്ഗിൻസും ഇട്ടാൽ നിങ്ങൾക്ക് എന്താ..- സാനിയ ഇയ്യപ്പൻ.

ക്വീൻ, ലൂസിഫർ എന്നീ രണ്ടു സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ.

0

 

ക്വീൻ, ലൂസിഫർ എന്നീ രണ്ടു സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റേതായ നിലപാടുകൾ തുറന്ന് പറയാൻ ഒരിക്കൽപ്പോലും മടി കാണിക്കാറില്ല, അഭിനയത്തിനു പുറമെ മോഡലിംഗ് രംഗത്തും തന്റേ ശക്തമായസാനിധ്യം സാനിയ പതിപ്പിച്ചിട്ടുണ്ട്.

ഒരുപാട് വിമർശനങ്ങൾ ഒരുപക്ഷെ വളരെ കൂടുതൽ ഇൻസ്റ്റാഗ്രാം മോശം വാക്കുകൾ ഫോട്ടോകളുടെ താഴെ കേൾക്കുന്ന താരം. സാനിയ ഏതു ഫോട്ടോ ഇട്ടാലും അതിന് താഴെ വിമർശനവും ഉണ്ടാകാറുണ്ട്. ഇപ്പോൾ അതു സിരം കാഴ്ച്ചയാണ്. ഇൻസ്റ്റാഗ്രാമിലുള്ള വിമർശകരുടെ വാചകം സാനിയ അടപ്പിച്ചിരിപ്പിക്കുകയാണ്. എന്നെ വിമർശിക്കാൻ മാത്രം ഇരിക്കുന്നവർ അവർ വിമർശിച്ചു കൊണ്ട് ഇരിക്കുമെന്നും അതിൽ തനിക്കു ഒരു പുതുമയില്ലന്നും അത്തരക്കാരെ താൻ ഗൗനികാറില്ലെന്നും സാനിയ പറയുന്നു. നമ്മൾ ഓരോരുത്തരുടെയും ഇഷ്ടമാണ് നമ്മൾ ഏത് ഡ്രസ്സ്‌ ധരിക്കണം എന്ന് ഉള്ളത്. എന്റെ ഡ്രെസിൽ വീട്ടുകാർക്ക്‌ എതിർപ്പു ഇല്ല

എനിക്കു വസ്ത്രം വാങ്ങാൻ ഉള്ള പണം അച്ഛനും അമ്മയുമാണ് തരുന്നത് വീട്ടിൽ എതിർപ്പ് ഇല്ല പിന്നെ എന്നെ വിമർശിക്കുന്നത് ഞാൻ കേൾകണ്ട കാര്യമില്ല, മറ്റുള്ളവർ എന്ത് പറയുമെന്ന് ആലോചിച്ചു ഞാൻ ഒരിക്കലും ഇരിക്കാറില്ല അവരുടെ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ല സാനിയ തുടർന്നു. വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവർക്കു വിമർശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവർക്ക് തന്നെ വിമർശിക്കാൻ ഒരു അവകാശമില്ലെന്നും സാനിയ പറയുന്നു. എന്നാൽ തനിക് നേരെ വ്യക്തിപരമായി അധിക്ഷേപം ഉണ്ടായാൽ പ്രതികരിക്കുമെന്നും താൻ 18 വയസ്സ് പൂർത്തിയായ പെണ്കുട്ടിയാണ് എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടെന്നും സാനിയ പറയുന്നു.

നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery

Leave A Reply

Your email address will not be published.