കുഞ്ഞൻമാരുടെ ചേട്ടച്ഛനായി സന്തോഷ് കീഴാറ്റൂർ.

0

 

മലയാള സിനിമയിൽ അഭിനേതാക്കളുടെ നിരയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത മുഖങ്ങളിലൊന്നാണ് സന്തോഷ് കീഴാറ്റൂർ എന്ന നടന്റെത്. നാടക ലോകത്തു നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ ചക്രത്തിലേ വേഷത്തിന് ശേഷം ഒരു ഇടവേളകഴിഞ്ഞാണ് താരം വീണ്ടും സിനിമയിൽ സജീവമായത്. ലാൽജോസ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ വിക്രമാദിത്യൻ എന്ന ചിത്രത്തിലെ കള്ളൻ കൊച്ചുണ്ണി എന്ന കഥാപാത്രമാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്ത് വീണ്ടും സജീവമാക്കിയത്. അതിന് ശേഷം സൂപ്പർ താരങ്ങളുടെ അടക്കം അച്ഛനായി വെള്ളിത്തിരയിൽ അഭിനയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ അതിൽ നിന്നുമെല്ലാം വ്യത്യസ്ഥമായൊരു അച്ഛൻ കഥാപാത്രത്തെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിക്കുന്നത്.

 

 

പന്ത്രണ്ട് കുഞ്ഞൻമാരായ മനുഷ്യരുടെ രക്ഷകനായ ചേട്ടച്ഛനായിയാണ് സന്തോഷ് എത്തുന്നത്. നവാഗതനായ ചോട്ടാവിപിൻ സംവിധാനം ചെയ്യുന്ന “പോർക്കളം” എന്ന ചിത്രത്തിൽ താരം ഒരു പ്രമുഖ വേഷമിടുന്നു.വളരെ വ്യത്യസ്തമായൊരു ലുക്കാണ് സന്തോഷ് കീഴാറ്റൂരിന് ചിത്രത്തിൽ സംവിധായകനും ടീമും നൽകിയിരിക്കുന്നത്.

 

 

ആലപ്പി ഫിലിംസിന്റെ ബാനറിൽ വി എൻ ബാബു ഓ സി വക്കച്ചൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.നവാഗതനായ കിരൺ സുരേഷ് വർഷപ്രസാദ് എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമാകുന്നത്.

 

 

വി കെ ബൈജു , ചെമ്പിൽ അശോകൻ , കോട്ടയം പുരുഷൻ , ഹരീഷ് പേങ്ങൻ , മധു പുന്നപ്ര , കോബ്ര രാജേഷ്, കിടു ആഷിഖ് , അശ്വതി (ആക്ഷൻ ഹീറോ ബിജു ഫെയിം), രതീഷ് ( ലൗഡ് സ്പീക്കർ , അംബിക മോഹൻ , നീന കുറുപ്പ് , ജോസ്സൻ C ആന്റണി , Dr ബിനു , അനിരുദ്ധ് ബെനറ്റ് , അന്ന മരിയ , എയ്‌ഞ്ചൽ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

 

 

ശ്രീജിത്ത് ശിവ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ് നിര്‍വഹിക്കുന്നു. മദീഷ്, അഡ്വക്കേറ്റ് സുധാംശു എന്നിവരുടെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം പകരുന്നു. എൻ കെ ദേവരാജാണ് ചിത്രത്തിന്റെ പ്രൊ: കൺട്രോളർ. ഷിറാജ് ഹരിത പരസ്യകലയും നിർവ്വഹിക്കുന്നു.

 

 

കല ഷാജി, സൗമേഷ്, മേക്കപ്പ്‌ ബോബന്‍ വരാപ്പുഴ. വസ്ത്രാലങ്കാരം പ്രകാശ് കുമ്പളം,സ്റ്റില്‍സ് പവി തൃപ്രയാര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജുനൈറ്റ് അലക്‌സ് ജോര്‍ഡീസ്,അനൂപ് ആദികേശ്, അസോസിയേറ്റ് ഡയറക്ടര്‍ ബിനോയ് വര്‍ഗീസ്.

 

 

You might also like