പണ്ഡിറ്റില്‍ വിശ്വസിക്കൂ…യുവാക്കൾക്ക് ആശ്വാസമേകി സന്തോഷ് പണ്ഡിറ്റ്

0

Image result for santhosh pandit

 

 

ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ടിക് ടോക് ആരാധകരെ നിരാശയിലാഴ്ത്തിയ ഒന്നായിരുന്നു. അവരെ ആശ്വസിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ടിക് ടോക് നിരോധിച്ച വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.ഇപ്പോള്‍ ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമികുന്നവരെ ആശ്വസിപ്പിക്കാന്‍ നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കുക, അതോടെ നിരോധിച്ച വിഷമം പോയി കിട്ടും’-സന്തോഷ് പണ്ഡിറ്റ്
ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചു.

 

 

Santhosh Pandit
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മക്കളേ..

അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല..

ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

(വാല്‍ കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്ബില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )

Pl comment by Santhosh Pandit (പണ്ഡിറ്റില്‍ വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

You might also like