“മധുരരാജ” 200 കോടി നേടും: സന്തോഷ് പണ്ഡിറ്റ് !!

0

mammootty-santhosh-pandit-08

 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’ 200 കോടി ക്ലബ്ബിൽ കടക്കുമെന്ന് പ്രവചിച്ച് സന്തോഷ് പണ്ഡ‍ിറ്റ്. പുലിമുരുകന്റെ എല്ലാ റെക്കോർഡുകളും മധുരരാജ തകർക്കും. തിരഞ്ഞെടുപ്പിൽ പല സ്ഥാനാർഥികളും ഉണ്ടാകാം, പക്ഷേ വമ്പൻ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു

മധുരരാജയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

 

പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും…."മധുര രാജ" എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. "പുലി…

Posted by Santhosh Pandit on Sunday, April 7, 2019

“മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12ന് റിലീസ് ആവുകയാണ്. പുലിമുരുകന്‍ സിനിമയ്ക്ക് ശേഷം അതേ ടീമായ, വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയും ഒരുക്കുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും എന്ന് പ്രതീക്ഷിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ഥികളായി ഉണ്ടാവാം. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആവും. (പോക്കിരിരാജയുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാവുമെന്ന് കരുതുന്നു)”

 

Image result for സന്തോഷ് പണ്ഡിറ്റ്

2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.

You might also like