
ഡേറ്റിംഗിന് റെഡിയാണോ ? വിജയ് ദേവരക്കൊണ്ടയെ കണ്ടതിന് ശേഷം സനുഷ മൊത്തം ത്രില്ലിലാണ് !!!
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് സനുഷ സന്തോഷ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയുമൊക്കെ മകളായാണ് ഈ താരം തുടക്കത്തില്‍ സിനിമയില്‍ നിറഞ്ഞുനിന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയത്.
അര്ജുന് റെഡ്ഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട എന്ന നടന് പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. തെലുങ്ക് ജനതയുടെ മാത്രമല്ല മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. താരത്തെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സനുഷ തന്റെ സന്തോഷം പങ്കുവെച്ചത്.
തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഹരമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കൊച്ചിയിലേക്ക് എത്തിയത്. മലയാളം അറിയില്ലെങ്കിലും ഈ സ്നേഹം നേരത്തേയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധികമാരിലൊരാളാണ് താനെന്ന് വ്യക്തമാക്കിയാണ് സനുഷയും എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്.