
96 കിലോയില്‍ നിന്നും വണ്ണം കുറച്ച് സുന്ദരിയായ സാറാ അലിഖാന്റെ ഡയറ്റ് സീക്രട്ട് ഇതാണ് !!
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചിട്ടും മടിയും വണ്ണവും മൂലം സിനിമകളില്‍ അവസരം കുറഞ്ഞ നടിയാണ് സാറാ അലിഖാന്. എന്നാല്‍ അതിശയിപ്പിക്കുന്ന ശരീര സൗന്ദര്യം സ്വന്തമാക്കി ബോളിവുഡിന്റെ പുത്തന്‍ നായികയായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന്. തന്നെ വിമര്‍ശിച്ചവരുടെ വായടപ്പിച്ചാണ് താരം തന്റെ അരങ്ങേറ്റ ചിത്രമായ കേദര്നാദിലൂടെ ബോളിവുഡിലേക്ക് വരവറിയിക്കുന്നത്.
96 കിലോയില്‍ നിന്നുമാണ് സാറ ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് സാറ വളര്‍ന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് പിസിഒഡി മൂലമുള്ള പ്രശ്നങ്ങളും അമിതവണ്ണയും സാറയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു. അന്ന് തെട്ടേ ഒരു നടിയാകണം എന്ന ആഗ്രഹം സാറക്കുണ്ടായിരുന്നു.
വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തി തുടങ്ങിയത് തന്റെ കരിയര്‍ സിനിമയിലാണെന്ന് ഉറപ്പിച്ചപ്പോഴയിരുന്നു. ഒരിക്കല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വന്നു.ഇതോടെ ഭാരം കുറക്കാനുള്ള കഠിന പരിശ്രമമായിരുന്നു.
ഡയറ്റില്‍ വരുത്തിയ ആരോഗ്യകരമായ വണ്ണം കുറക്കാന്‍ കാരണമായതെന്നു സാറ വെളിപ്പെടുത്തുന്നു. അതിന്റെ ആദ്യപടിയായി പ്രിയപ്പെട്ട ഭക്ഷണമായ പിസ കഴിക്കാതെയായി. തുടര്‍ന്ന് മറ്റ് രണ്ട് ഭക്ഷണങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ചിക്കനും മുട്ടയുമാണ് ഡയറ്റിലെ പ്രധാന ഐറ്റം. ദിവസത്തില്‍ മൂന്നുനേരം ഇതു മാത്രമാണ് കഴിച്ചിരുന്നതെന്നും സാറ പറയുന്നു.
കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 96 കിലോയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറാന്‍ സാറയെ സഹായിച്ചത്.