സത്യം പറഞ്ഞാ വിശ്വസിക്കുവോ? സംവൃത സുനിൽ നായികയായി തിരിച്ചു വരുന്നു.

0

മലയാള സിനിമയിലേക്ക് തനിനാടൻ മുഖവുമായി എത്തിയ സംവൃത സുനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ പുതുമുഖമാണ് സംവൃത സുനില്‍. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്‌ബെന്റ്‌സ്, സ്വപ്‌നസഞ്ചാരി, കോക്ക്‌ടെയില്‍, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്‌ലെസ്, അരികെ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം നടി ഇപ്പോൾ തിരിച്ചു ബിജു മേനോൻ സിനിമയിലൂടെ തിരിച്ചെത്തുകയാണ്.

 

ബിജു മേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

 

 

വിവാഹശേഷം ഭര്‍ത്താവ് അഖില്‍രാജിനൊപ്പം യു എസിലായിരുന്ന സംവൃത ഏതാനും വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 101 വെഡ്ഢിങ്ങ്‌സ് ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം. ഈയിടെ ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോവില്‍ ജഡ്ജുകളിലൊരാളായി സംവൃതയെത്തിയിരുന്നു.

 

 

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേര്‍ന്നാണ് നിർമാണം.ഛായാഗ്രഹണം: ഷഹനാദ് ജലാൽ. ചിത്രസംയോജനം രഞ്ജൻ എബ്രഹാം. സംഗീതം ഷാൻ റഹമാൻ. കലാസംവിധാനം : നിമേഷ് താനൂർ. വസ്ത്രാലങ്കാരംസമീറ സനീഷ്. മേക്കപ്പ് ഹസ്സൻ വണ്ടൂർ പി.ആർ.ഒ : വാഴൂർ ജോസ് – സീതാലക്ഷ്മി. നിശ്ചലഛായാഗ്രാഹണം രോഹിത് കെ സുരേഷ്. ഫെബ്രുവരി ഒന്നാം തിയതി, ഉർവ്വശി തീയറ്റേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

 

You might also like