
ഫഹദിന് ഓസ്കർ ?.. ഒടിയന്റെ തള്ള് … സത്യൻ അന്തിക്കാട് പറയുന്നു…..
പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ഞാൻ പ്രകാശൻ ‘ തിയേറ്ററുകളിൽ ഇപ്പോൾ മുൻപന്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രവും ഇതാണ്. ഫഹദ് ഫാസിൽ എന്ന യുവ അഭിനയ കുലപതിയുടെ സാന്നിധ്യം ചിത്രത്തിനെ കൂടുതൽ ആകര്ഷകമാക്കിരിയിരുന്നു . വലിയ ഹൈപ്പ് ഒന്നും കൊടുക്കാത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ മലയാളികൾക്ക് ഒരു വിശ്വാസമാണ്. അതെ വിശ്വാസം ഞാൻ പ്രകാശനിലും ഉണ്ടായിരുന്നു. തിയേറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ആ കുഞ്ഞു സിനിമക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഹർത്താലിനെ പോലും വെല്ലുവിളിച്ച് എത്തിയ ഒടിയൻ എന്ന ചിത്രത്തെ സാമൂഹ്യ മാധ്യമങ്ങൾ ട്രോളി കൊല്ലുകയാണ്. ശ്രീകുമാർ മേനോന്റെ അമിത ഹൈപ്പിനെ വിമർശിക്കുകയാണ് സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ…..
ഒടിയന് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഹൈപ്പ് കിട്ടിയ ചിത്രമാണ്. അവര്‍ ചിത്രത്തിന് നല്കിയ പ്രചാരണവും വൈഡ് റിലീസുമെല്ലാം സിനിമയുടെ തുടക്കത്തില്‍ നല്ല പ്രതികരണം ലഭിക്കുന്നതിന് കാരണമായി. പക്ഷേ അതിനു ശേഷം ചിത്രത്തിനെതിരെയുള്ള കാമ്പയിനുകളില്‍ അവര്‍ പ്രതികരിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തോന്നുന്നുവെന്നും അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തീറ്റ നല്കുന്ന തരത്തിലായി പ്രതികരണങ്ങളെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
ഞാന്‍ പ്രകാശനെപ്പറ്റി ഞങ്ങള്‍ വലിയ വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ല. അത് ഒരു ലോക നിലവാരത്തിലുളള ചിത്രമാണെന്നോ ഫഹദിന് ഓസ്കാര്‍ ലഭിക്കുമെന്നോ പറഞ്ഞിരുന്നെങ്കില്‍ ആളുകള്‍ ചിരിച്ചേനെ. നമ്മളുടെ വാദങ്ങളില്‍ നാം ശ്രദ്ധ പുലര്‍ത്തണം. മാര്‍ക്കറ്റിങ്ങിനും ഒരു പരിധി നിശ്ചയിക്കണം.
സമൂഹമാധ്യമങ്ങള്‍ തന്നെ ബാധിക്കാറില്ല. താന്‍ എപ്പോഴും തനിക്കിഷ്ടമുള്ള ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെട്ടാല്‍ ചിലപ്പോള്‍ ചിത്രമുണ്ടാക്കാന്‍ തന്നെ കഴിയാതെ വരും. താന്‍ വ്യാകുലപ്പെടുന്നത് എപ്പോഴും ഓണ്‍ലൈന്‍ പൈറസിയെക്കുറിച്ചാണെന്നും ഫേസ്ബുക്കിനും ട്വിറ്ററിനും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സിനിമയും അതിന്റെ ബോക്സ് ഓഫീസ് വിജയവും തമ്മില്‍ ബന്ധമില്ല. സിനിമകള്‍ ജീവിതത്തോട് ചേര്‍ന്നു നില്ക്കുമ്പോള് അവ എന്നും ഓര്‍ത്തു വെയ്ക്കപ്പെടും. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും സുഡാനി ഫ്രം നൈജീരിയയുമെല്ലാം അത്തരം ചിത്രങ്ങളാണെന്നും സത്യന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.