‘ചേച്ചീ, ഞാനിവിടെ കിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു’ : ശരണ്യയുടെ അവസ്ഥയെക്കുറിച്ച് നടി സീമ ജി നായര്‍.

0

 

കഴിഞ്ഞ ദിവസം സിനിമാലോകം മുഴുവൻ ചർച്ച ചെയ്തത് സീരിയൽ താരം ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയായിരുന്നു. ട്യൂമർ ബാധിതയായി ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവച്ച് നടി സീമാ ജി നായര്‍. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുകയാണ് ശരണ്യ. താരത്തിന്റെ നിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നും സീമ പങ്കുവച്ചു.

 

 

ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശരണ്യയെ വാർഡിലേക്കു മാറ്റി. കൈ–കാലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. വലതു വശത്തെ കൈ–കാലുകൾ തളർന്ന അവസ്ഥയിലാണെങ്കിലും ഇപ്പോൾ, സ്പർശനം തിരിച്ചറിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണെന്നും എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ശരണ്യയെ സന്ദർശിച്ച ശേഷം സീമ.ജി.നായർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

 

 

‘‘കയ്യും കാലും അനക്കാൻ പറ്റുന്നില്ലെങ്കിലും തൊടുമ്പോൾ അറിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. അതുകൊണ്ടു തന്നെ ഫിസിയോ തെറാപ്പിയിലൂടെ അവളെ സാധാരണ നിലയിലേക്കു തിരികെ കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘ചേച്ചീ, ഞാനിവിടെ കിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു’ എന്നു പറഞ്ഞു. അതു കേട്ടപ്പോൾ വലിയ വേദന തോന്നി. ‘എനിക്കിതു കേൾക്കണ്ട, അങ്ങനെയൊന്നും സംഭവിക്കില്ല, ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്നാശ്വസിപ്പിച്ചപ്പോൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടു മുകളിലേക്കു നോക്കി കിടന്നു’’ സങ്കടത്തോടെ സീമ പറഞ്ഞു.അമ്മയാണ് ശരണ്യയ്ക്ക് ഇപ്പോള്‍ സഹായത്തിണുള്ളത്.

You might also like