‘ഇത് സിനിമയല്ലിത് …ജീവിതമാണ് ‘ : മകനുവേണ്ടി സഹായം അഭ്യർത്ഥിച്ച് സേതുലക്ഷമി അമ്മ

0

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആരാധകരുടെ മനം കവർന്ന നടിയാണ് സേതുലക്ഷമി അമ്മ. അമ്മ വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സേതുലക്ഷ്മി അമ്മ കോമഡിയായാലും ഗൗരവമേറിയ വേഷങ്ങളായാലും തന്റെ കൈയിൽ സുരക്ഷിക്കാതമാക്കാറുണ്ട്. എന്നാൽ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമാണ് തന്നെ സഹായിക്കണമെന്ന അപേക്ഷയുമായി നടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇത് സിനിമ കഥയല്ല മറിച്ച് ജീവതമാണെന്ന് നടി പറയുന്നു.സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻവേണ്ടി അപേക്ഷയുമായി ഫേസ്ബുക്ക് ലൈവിലാണ് നടി എത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=It0tv8NY9pk

രണ്ട് കിഡ്‌നി തകരാറിലായ തന്റെ മകനെ സഹായിക്കാൻ അഭ്യർത്ഥിക്കാറുകയാണ് സേതുലക്ഷമി അമ്മ. നിമിഷനേരം കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.വിഡിയോയിൽ നടിയുടെ വാക്കുകൾ ഇങ്ങനെ …’ എന്റെ മകന്റെ ആവശ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. അവനിപ്പോള്‍ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. അവന്റെ കിഡ്‌നി രണ്ടും പോയ കിടക്കുന്നു. ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. എത്രയും വേഗം കിഡ്‌നി മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് 13 വയസ്, രണ്ടാമത്തെ കുട്ടിക്ക് 12 വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ അടുത്ത് പറയും, അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്.

 

മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക’ സേതു ലക്ഷ്മി അമ്മ വീഡിയോയില്‍ പറയുന്നു. നിങ്ങളുടെ സഹായമാണ് ഇനി രക്ഷയെന്നും കഴിയുന്ന രീതിയില്‍ സഹായിക്കണമെന്നും വീഡിയോയില്‍ സേതു ലക്ഷ്മി അമ്മ അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍ നമ്പര്‍ 9567621177′

 

 

മകനുവേണ്ടിയുള്ള ഈ അമ്മയുടെ അപേക്ഷ മലയാളി ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പർ ഹിറ്റായ ഒരുപാട് ചിത്രങ്ങളിൽ വലിയ വേഷങ്ങൾ ചെയ്ത താരമാണ് സേതുലക്ഷ്മി അമ്മ .എന്നാൽ മകനെ സഹായിക്കാനുള്ള വഴി കണ്ടെത്താൻ നടിക്ക് സാധിക്കുന്നില്ലെന്നത് വളരെ വിഷമത്തിലാണ് നടി വിഡിയോയിൽ പറയുന്നത്. ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു. കൂടാതെ മലയാളത്തില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓൾഡ് ആർ യു , ഡാകിനി, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലും സേതുലക്ഷമി അമ്മ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

You might also like