പരിപാടിയ്‌ക്ക് വിളിച്ചപ്പോൾ കൂടെകിടക്കാമോ എന്നും തന്റെ അമ്മയെ കൂടി വേണമെന്നും ആവശ്യപ്പെട്ടു: നടൻ വിനായകനെതിരെ ആരോപണവുമായി യുവതി !

0

 

ചലച്ചിത്ര താരം വിനായകനെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചപ്പോൾ കൂടെകിടക്കാമോ എന്നും, തന്റെ അമ്മയെ കൂടി വേണമെന്നും നടൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മൃദുല ദേവി ശശിധരൻ എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകനെതിരെയുള്ള യുവതിയുടെ വിമർശം.

 

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത്…

Posted by Mruduladevi S on Sunday, June 2, 2019

 

‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലാദേവി ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.

 

 

അതേസമയം ജാതീയമായി വിനായകനെ അധിക്ഷേപിക്കുന്നതിനെ യുവതി അപലപിച്ചു. ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.

 

 

 

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമാണ് താനെന്നും യുവതി കുറച്ചു.

You might also like