റിപ്പോര്‍ട്ടറിന് അറിയേണ്ടത് നടിയുടെ ലിപ്പ് ലോക്കിനെ കുറിച്ച്‌ : വായടപ്പിക്കുന്ന മറുപടി കൊടുത്ത് ഷാഹിദ് കപൂര്‍.

0

 

തെലുങ്ക് ചിത്രമായിട്ടും തെന്നിന്ത്യന്‍ സിനിമ ലോകത്ത് ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. വിജയ് ദേവരക്കൊണ്ടെ, ശാലിനി പാണ്ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തെന്നിന്ത്യന്‍ സിനിമ ലോകത്ത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനം വിജയ് ദേവരക്കൊണ്ടെയുടെ ഖരിയര്‍ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുകയാണ്.

 

https://www.youtube.com/watch?v=UC_K9V7u7MA

 

ഷാഹിദ് കപൂര്‍, കിയാര അദ്വാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് കപീര്‍ സിങ്ങ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടെ താരങ്ങളും അണിയറപ്രവർത്തകരും വാർത്താസമ്മേളനം നടത്തിയിരുന്നു. കിയാരയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഒരു റിപ്പോർട്ടറുടെ വായടപ്പിച്ച് ഷാഹിദ് കയ്യടി നേടി.

ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ചോദ്യത്തോട് കിയാര ചിരിച്ചാണ് പ്രതികരിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷഭാഷയിലായിരുന്നു ഷാഹിദിന്റെ പ്രതികരണം.

 

‌’നിങ്ങൾക്ക് കാമുകി ഒന്നും ഇല്ലേ’ എന്നായിരുന്നു റിപ്പോർട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിട്ടില്ല. ചുംബിക്കട്ടെ, മറ്റെന്തെങ്കിലും ചോദിക്കൂ.

 

 

 

ചിത്രത്തിൽ മനുഷ്യന്മാരാണ് അഭിനയിച്ചിരിക്കുന്നത്, അല്ലാതെ നായ്ക്കുട്ടികളല്ലെന്ന് പറഞ്ഞ് ഷാഹിദ് ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ മറുപടിക്ക് മറ്റ് മാധ്യമപ്രവർത്തകർ കയ്യടിക്കുന്നത് കേൾക്കാം.

You might also like