
ശബരിമല വിഷയത്തില്‍ ഷാജി കൈലാസിനെയും ആനിയെയും വലിച്ചിട്ടതെന്തിന്?
ശബരിമല വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പല പ്രചരണങ്ങളും നടക്കുന്നുണ്ട്. സജിത മഠത്തിലിന്റെ ഫോട്ടോ പ്രചരണത്തിന് പിന്നാലെ ഷാജി കൈലാസിന്റെയും ഭാര്യയും നടിയുമായ ആനിയുടെയും പേര് ഉള്‍പ്പെട്ടിരുന്നു. പ്രചരിക്കുന്ന പ്രസ്താവനയില്‍ തനിക്കും ഭാര്യയ്ക്കും പങ്കില്ല എന്ന് സംവിധായകന് ഷാജി കൈലാസ്. ഈ പ്രസ്താവന തന്റേതല്ല എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്നതിനോട് താനും ഭാര്യയും യോജിക്കുന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ചേര്‍ന്നാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്.
ഷാജി കൈലാസിന്റെ വാക്കുകൾ….
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.
വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ്
ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്കാരിക സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഷാജി കൈലാസിന്റെയും ഭാര്യ ചിത്രയുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരന് വി ആര് സുധീഷിന്റെ പേരും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയാണ് പ്രചരിച്ചത്.