അവിടെയെത്തിയപ്പോൾ ചതി മനസ്സിലാക്കിയെന്ന് ശാലു; വീഡിയോ ലീക്കായതിന് പിന്നാലെ താരത്തിന് അസഭ്യവർഷം !!

0

 

 

 

വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണത്തില്‍ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.

 

 

 

ഓഫീസല്ല, മറ്റൊരിടമാണെന്നും, ചിത്രത്തിന്‍റെ ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറ‍ഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് അയാളുടെ വീടാണെന്ന് മനസിലായി. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പുറത്തുപയെന്ന് പറഞ്ഞു. ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇത് കേട്ട് ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നീട് റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു. ചതി മനസിലായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

 

വിവാദത്തിന് തൊട്ട് പിന്നാലെ ശാലുവിന്റെ വീഡിയോ വൈറലായിരുന്നു. ഓരാളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് നേരം അസഭ്യവർഷവുമായി ചിലർ രംഗത്തെത്തുകയായിരുന്നു .വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

You might also like