മിയയെയും കുടുക്കാന്‍ ശ്രമം; ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ്; ധര്‍മ്മജനെ ചോദ്യം ചെയ്തു…!!

വിവാഹ ആലോചനയുടെ മറവില്‍ നടിയും നർത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍

0

വിവാഹ ആലോചനയുടെ മറവില്‍ നടിയും നർത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിനിമ രംഗത്തെ അറിയപെടുന്ന ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസ് ആണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതി റഫീഖിനും മറ്റുള്ളവര്‍ക്കും നടിയുടെ ഫോണ്‍ നമ്പർ നല്‍കിയത് ഇയാളാണ്. മുഖ്യ പ്രതി റഫീഖിന്റെ സഹോദരനാണെന്നും മറ്റൊരു പ്രതിയുടെ ബന്ധുവാണെന്നും സൂചനയുണ്ട്. അതിനിടെ, ഷംനയുടെ കേസിനു സമാനമായ രീതിയില്‍ നാലുപേരെ കൂടി ഇവര്‍ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.


ഈ കേസുകള്‍ കൂടി ഉടനെ രജിസ്റ്റര്‍ ചെയ്യും. ഹൈദരാബാദിലുള്ള ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും.ഓണ്‍ലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികള്‍ എന്തിനായിരിക്കും ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു. ഇതിനു പുറമെ മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരില്‍ പലരും കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല.

അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയടക്കം മൂന്ന് നടന്മാരില്‍ നിന്നാണ് മൊഴിയെടുക്കുക. ”പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് എന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്നു തവണ സംഘം എന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് എന്നോട് സംഘം ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചത്. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.”-ധര്‍മ്മജന്‍ വ്യക്തമാക്കി.

You might also like