ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. സംഭവം ഇങ്ങനെ !

തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരമാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ

0

തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരമാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ വളരെ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ച താരത്തിന് ആരാധകരുടെ ഒരു നീണ്ട നിരതന്നെയുണ്ട്. കണ്ണൂർ സ്വദേശിനിയായ ഷംന അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച താരമാണ്. സ്റ്റേജ് ഷോകളിൽ ചിലങ്ക അണിഞ്ഞ തുടങ്ങിയ താരം 2004 മുതൽ അഭിനയ രംഗത്തുമുണ്ട്.


ഷംന ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. കല്യാണ ആലോചനയുമായി വന്ന 6 അംഗം സംഘം താരത്തിന്റെ കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് സ്വദേശികൾ എന്ന തരത്തിൽ പരിചയപ്പെട്ട് ഷംനയുടെ മരടിലെ വീട്ടിലെത്തുകയും വീടും പരിസരവും വീഡിയോയിൽ പകർത്തി പോകുകയും ചെയ്തു.

‘മുസ്തഫയ്ക്ക് സിനിമയിൽ ഞാൻ ആ സീനുകൾ ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല..’ – തുറന്നു പറഞ്ഞ് പ്രിയാമണി.

തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമം നടത്തുകയും ചെയ്തു അതിന് ശേഷം പല തവണ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപ ആവിശപെട്ട ഇവർ കൊടുത്തില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. ഭീഷണിയെ തുടർന്ന് താരത്തിന്റെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.


ഈ ആറ് അംഗ സംഘത്തിലെ നാല് പേരെ ഷാഡോ പോലീസ് പിടികൂടി . തൃശൂര്‍ സ്വദേശികളായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരാണ് പിടിയിലായ നാലുപേർ. കാസർഗോഡുള്ള ഒരു പുതുമുഖ ടിക്ക് ടോക്ക് താരത്തിന്റെ പേരിൽ വിവാഹാലോചനയും കൊണ്ടാണ് സംഘം ഷംനയുടെ വീട്ടിൽ എത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

You might also like