‘അച്ഛൻ അബിക്ക് എത്താൻ കഴിയാതിരുന്ന ഉയരങ്ങളിൽ ഷെയ്നിനെ എത്താൻ സാധിക്കട്ടെ !!’ ; വരുന്നു “ഇഷ്‌ക്”.

0

 

കുമ്പളങ്ങി നൈറ്റ്സിന്റെ വൻവിജയത്തിനു ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന “ഇഷ്‌ക്” ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. ചിത്രത്തിലെ ആദ്യ ഗാനത്തിന് വൻവരവേൽപ് ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. സിദ് ശ്രീറാമിന്റെ പ്രണയം തുളുമ്പുന്ന ശബ്ദത്തിലെത്തിയ ഗാനം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. സിദിന്റെ ആദ്യമലയാളം ഗാനമാണ് ഇഷ്കിലേത്.

 

‘പറയുവാൻ ഇതാദ്യമായ് …’ എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. സിദ് ശ്രീറാമിനൊപ്പം നേഹ എസ്. നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോപോളിന്റെ വരികൾക്ക് ജെയ്ക്ക് ബിജോയിന്റെതാണു സംഗീതം.

 

 

കലൈമാമണി എംബാർ കണ്ണന്റെ അതിമനോഹരമായ വയലിനും പ്രശസ്ത ഫ്ലൂട് ആർടിസ്റ്റായ കമലകറിന്റെ ഓടക്കുഴലും ഗാനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. മികച്ച സംഗീതജ്ഞരാണ് ജെയ്ക്ക്സ് ബിജോയിക്കൊപ്പം ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

 

യൂട്യൂബിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഗാനം ട്രൻഡിങ്ങിലും ഇടം നേടി. പല്ലിൽ കമ്പിയിട്ട് എത്തുന്ന ഷെയ്നിന്റെ ലുക്കും ആരാധാകർ ഏറ്റെടുത്തു കഴിഞ്ഞു. ഷെയ്ൻ എന്തുഭാവിച്ചാണെന്നാണ് അവരുടെ സ്നേഹചോദ്യം. ‘അച്ഛൻ അബിക്ക് എത്താൻ കഴിയാതിരുന്ന ഉയരങ്ങളിൽ ഷെയ്നിനെ എത്താൻ സാധിക്കട്ടെ’ എന്നും അവർ ആശംസിക്കുന്നു. സിദിന്റെ ആലാപനം മാത്രം കേട്ട് ഈ ഗാനം നിരവധി തവണ കണ്ടെന്നു പറയുന്നവരും ഉണ്ട്.

 

 

‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്ക്’ എന്ന ചിത്രം പ്രേക്ഷരിലേക്കെത്തുന്നത്. അനുരാജ് മനോഹറാണ് സംവിധാനം. ആന്‍ ശീതള്‍ നായിക. രതീഷ് രവിയാണ് തിരക്കഥാകൃത്ത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്.

 

 

 

You might also like