അതെ ഞാൻ പ്രണയത്തിലാണ് ; ഷെയ്നിന്റെ മനസ് കീഴടക്കിയ ആ പെൺകുട്ടി ആരാണ് !.

0

 

 

ഷെയ്ന്‍ നിഗമിനെ പ്രണയനായകനായി അംഗീകരിച്ചു കഴിഞ്ഞു. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് അഭിനയിച്ച ഈ യുവനടന്‍ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.

 

 

ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്.’-ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ പ്രണയിനി ആരെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

 

 

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഷെയ്ന്‍ പറഞ്ഞതിങ്ങനെ. ‘കിസ്മത്തിലെ ഇര്‍ഫാനെ എനിക്കിഷഅടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയില്‍ ഇര്‍ഫാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സിനിമയില്‍ എനിക്കു നല്ലൊരു എക്സ്പീരിയന്‍സ് തന്ന കഥാപാത്രമാണത്. കുമ്ബളങ്ങി നൈറ്റ്സിലെ ബോബി ‘പൊളിമാനാ’ണ്. വളരെ ഉത്സാഹഭരിതനായ, സദാ ഉഷാറായ ഒരാളാണ് ബോബി. സൈറ ബാനുവിലെ ജോഷ്വയും അതുപോലെ തന്നെ. ഇര്‍ഫാന്റെയും ബോബിയുടെയും ജോഷ്വയുടെയും മൂന്നിലൊന്നെടുത്ത് കൂട്ടിവെച്ചാല്‍ ഷെയ്നായി.

 

 

എങ്ങനെ പ്രതികരിക്കുമെന്നു ആര്‍ക്കും പിടികിട്ടാത്ത ഒരാളായിരുന്നു ഇഷ്‌ക്കിലെ സച്ചി. സാമൂഹ്യപ്രധാനമായ വിഷയം പ്രമേയമായതിനാല്‍ ഇഷ്‌ക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. രാത്രി ചിത്രീകരിച്ചതിനാല്‍ ഉറക്കക്ഷീണം നല്ലതുപോലയുണ്ടായിരുന്നെന്നും പല രംഗങ്ങളിലും അത് വ്യക്തമായിരുന്നെന്നും ചിത്രത്തിന് മുഖത്തെ ക്ഷീണമെല്ലാം ആവശ്യമായിരുന്നതിനാല്‍ സിനിമയില്‍ അത് ഉപകാരപ്പെട്ടുവെന്നും ഷെയ്ന്‍ പറഞ്ഞു.

 

You might also like